kcv

ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാൽ പാർലമെന്റിന്റെ പബ്ളിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി) അദ്ധ്യക്ഷനായി ചുമതലയേറ്റു. 15 ലോക്‌സഭാ എം.പിമാരും ഏഴ് രാജ്യസഭാ എം.പിമാരും അടക്കം 22 അംഗങ്ങളുള്ള കമ്മിറ്റിയുടെ കാലാവധി 2025 ഏപ്രിൽ 30വരെയാണ്.

ഉത്തരവാദിത്വമുള്ള പദവി നൽകി വിശ്വാസം അർപ്പിച്ചതിന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സി.പി.പി അദ്ധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരോട് നന്ദിയുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.

അർപ്പിതമായ ജോലി ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.