ന്യൂഡൽഹി: മാവോയിസ്റ്റ് ഭീഷണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഛത്തീസ്ഗഢിലേക്ക് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ സുരക്ഷയും വികസനവും ചർച്ച ചെയ്യുന്ന യോഗത്തിൽ ഛത്തീസ്ഗഢിലെയും അയൽ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും പൊലീസ് മേധാവിമാരും പങ്കെടുക്കും. 24ന് രാവിലെ റായ്‌പൂർ ജില്ലയിലെ ചമ്പാരൻ പട്ടണത്തിലുള്ള മഹാപ്രഭു വല്ലഭാചാര്യയുടെ ആശ്രമം ൽാ സന്ദർശിക്കും. 25ന് രാവിലെ 10:30 ന് റായ്‌പൂരിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സംസ്ഥാനത്തെ സഹകരണ മേഖലയുടെ വിപുലീകരണ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.