ന്യൂഡൽഹി: യുവ നേതാവ് എം.ലിജുവിന് കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമനം. നിലവിൽ വഹിക്കുന്ന കെ.പി.സി.സി രാഷ്‌ട്രീയകര്യ സമിതി അംഗത്വം ഒഴിവാക്കിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇറക്കിയ നിയമന ഉത്തരവിൽ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വമെേറ്റെടുത്ത് ആലപ്പുഴ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിനെ സജ്ജമാക്കാൻ തയ്യാറാക്കിയ കെ.പി.സി.സി വാർ റൂം ചെയർമാൻ പദവിയും വഹിച്ചു.