e

ന്യൂഡൽഹി : മാദ്ധ്യമപ്രവർത്തകയും ആക്‌ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി എൻ.മോഹൻ നായകിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

വിചാരണയുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ബെഞ്ചിന്റെ നടപടി. പ്രതിക്ക് ക‌ർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷാണ് ആവശ്യപ്പെട്ടത്. പ്രതി വിചാരണയുമായി സഹകരിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ കർണാടക സർക്കാരിനും ഹർജിക്കാരിക്കും ആവശ്യപ്പെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017 സെപ്‌തംബർ അഞ്ചിനാണ് സൗത്ത് ബെംഗളൂരുവിലെ വീടിനു മുന്നിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.