ന്യൂഡൽഹി: യുദ്ധമേഖലയിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സയ്ക്കുള്ള ഉപകരണങ്ങൾ യുക്രെനിന് കൈമാറി ഇന്ത്യ. യുക്രെയിൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിക്ക് ഭീഷ്മ് (ഭാരത് ഹെൽത്ത് ഇനിഷ്യേറ്റീവ് ഫോർ സഹ്യോഗ് ഹിത ആൻഡ് മൈത്രി) പദ്ധതി പ്രകാരം ഉപകരണങ്ങൾ കൈമാറിയത്.
അടിയന്തര മരുന്നുകളും ഉപകരണങ്ങളും അടങ്ങിയ 20 കിലോ ഭാരമുള്ള 15 ഇഞ്ച് വലിപ്പമുള്ള ചതുരപെട്ടികൾ (ക്യൂബുകൾ) അടങ്ങിയതാണിത്. 36 ക്യൂബുകൾ ഒരു മദർ ക്യൂബ്. രണ്ട് മദർ ക്യൂബുകൾ ഒരു ഭീഷ്മ് ക്യൂബ്.
ഒരു ഭീഷ്മ് ക്യൂബിന് 200 പേർക്ക് രക്തസ്രാവം, പൊള്ളൽ, ഒടിവുകൾ, ഷോക്ക് തുടങ്ങിയവയ്ക്ക് ശസ്ത്രക്രിയ അടക്കം ചികിത്സ നൽകാം. ഒാക്സിജനും ലഭ്യമാക്കാം.
ഇവ ആകാശം, കടൽ, കര, ഡ്രോൺ മാർഗങ്ങളിലൂടെ എത്തിക്കാം.
ഒരു മദർ ക്യൂബിൽ: പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകളും മറ്റൊന്നിൽ ശസ്ത്രക്രിയാ ഉപകരണങ്ങളും 10-15 അടിസ്ഥാന ശസ്ത്രക്രിയകൾക്കുള്ള ഓപ്പറേഷൻ റൂമും.
മരുന്നുകളും ഉപകരണങ്ങളും റേഡിയോ ഫ്രീക്വൻസി ടാഗിനാൽ ബന്ധിച്ചതിനാൽ കൃത്യമായ സ്റ്റോക്ക് കണക്കാക്കാം.
കൃത്യമായ ഉപയോഗത്തിന് ഭീഷ്മ് ആപ്പും