ന്യൂഡൽഹി: ഉഭയകക്ഷി ബന്ധങ്ങൾ സ്ഥാപിച്ച ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനത്തിൽ നിരവധി മേഖലകളിൽ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കി യുക്രെയിൻ. ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് മോദിയും സെലൻസ്കിയും ആഹ്വാനം ചെയ്തു.
പ്രധാന കരാറുകൾ:
കാർഷിക-ഭക്ഷ്യ വ്യവസായ സഹകരണം (വിവര കൈമാറ്റം, സംയുക്ത ശാസ്ത്ര ഗവേഷണം, അനുഭവ കൈമാറ്റം, കാർഷിക ഗവേഷണം).
മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണം (വിവര കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ, പരിശീലനം, മെഡിക്കൽ ഉൽപ്പന്നങ്ങൾ)
യുക്രെയിനിലെ സാമൂഹിക വികസന പദ്ധതികൾക്ക് ഇന്ത്യൻ ധനസഹായം.
സാംസ്കാരിക സഹകരണം. നാടകം, സംഗീതം, കല, സാഹിത്യം, ലൈബ്രറി, മ്യൂസിയം തുടങ്ങിയ മേഖലകളിൽ സഹകരണം
സംഘർഷത്തെ തുടർന്ന് 2022 മുതൽ കുറഞ്ഞ ഉഭയകക്ഷി വ്യാപാരം പുനഃസ്ഥാപിക്കും. സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കും.കാർഷിക മേഖലയിൽ സ്റ്റാൻഡേർഡൈസേഷനും സർട്ടിഫിക്കേഷനും ഏകീകരിക്കും. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ സഹകരണം വിപുലമാക്കും. രണ്ട് രാജ്യങ്ങളിലെയും പ്രതിരോധ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം സുഗമമാക്കും. സൈനിക-സാങ്കേതിക സഹകരണത്തിനായുള്ള ഇന്ത്യൻ-യുക്രേനിയൻ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ രണ്ടാമത് യോഗം ഇന്ത്യയിൽ നടത്തും. പരസ്പരം സാംസ്കാരികോത്സവങ്ങളും നടത്തും.