edlld

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനന്റ് ഗവർണർ അനുമതി നൽകി. ഇക്കാര്യം സി.ബി.ഐ ഇന്നലെ ഡൽഹി റോസ് അവന്യു കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതി ഫയൽ ചെയ്‌തുവെന്നും വ്യക്തമാക്കി. കേജ്‌രിവാളിനെ പ്രതിയാക്കി സി.ബി.ഐ നേരത്തെ അന്തിമ കുറ്റപത്രം സമ‌ർപ്പിച്ചിരുന്നു. കേസ് ആഗസ്റ്റ് 27ന് വീണ്ടും പരിഗണിക്കും.

 തെളിവുണ്ടെന്ന് സി.ബി.ഐ

സി.ബി.ഐ അറസ്റ്റിനെതിരെ കേജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളണമെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ. അഴിമതിയിൽ കേജ്‌രിവാളിന്റെ പങ്കിന് തെളിവുണ്ട്. മദ്യനയത്തിലെ എല്ലാ നിർണായക തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്നും സി.ബി.ഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയിൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം സി.ബി.ഐ ആവശ്യപ്പെട്ടതോടെ സെപ്‌തംബർ അഞ്ചിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.