ന്യൂഡൽഹി: ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി അന്വേഷണം നടത്തണമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും സി.പി.എം നേതാവുമായ ആനിരാജ. രഞ്ജിത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് സി.പി.ഐയുടെ യുവജന സംഘടന എ.ഐ.വൈ.എഫും ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്ന ആളിനെതിരായ നടിയുടെ ആരോപണം ഗൗരവമായ കാണണം. സർക്കാർ സ്വമേധയാ കേസെടുത്ത് രഞ്ജിത്തിനെ പദവിയിൽനിന്ന് മാറ്റിനിറുത്തി സുതാര്യമായ അന്വേഷണം നടത്തണം. അന്വേഷണത്തിൽ രഞ്ജിത്തിന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയാൽ ചെയർമാൻ സ്ഥാനം തിരികെ നൽകാം. കള്ളപ്പരാതി നൽകിയാൽ നടപടിയെടുക്കാൻ നിയമമുണ്ടെന്നും അവർ പറഞ്ഞു.