ന്യൂഡൽഹി: ശാസ്‌ത്ര സാങ്കേതിക മേഖലയിൽ മനുഷ്യവിഭവശേഷിയും ഗവേഷണവും വികസനവും ലക്ഷ്യമിട്ട് ശാസ്ത്ര സാങ്കേതിക വകുപ്പിന് ആവിഷ്‌കരിച്ച വിജ്ഞാൻ ധാര പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. പദ്ധതിക്കായി 10,579.84 കോടി രൂപ നീക്കിവച്ചു. പദ്ധതിയുടെ ലക്ഷ്യം: ഗവേഷണം, നവീകരണം, സാങ്കേതിക വികസനം എന്നിവയ പ്രോത്സാഹിപ്പിക്കൽ. അക്കാഡമിക് സ്ഥാപനങ്ങളിൽ സുസജ്ജമായ ഗവേഷണ-വികസന ലാബുകൾ സ്ഥാപിക്കും. അടിസ്ഥാന ഗവേഷണം, സുസ്ഥിര ഊർജം, ജലം തുടങ്ങിയ മേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കും. അത്യാധുനിക ഗവേഷണത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കൽ. കാലാവസ്ഥാ വ്യതിയാനം പോലെ സമൂഹത്തെ ബാധിക്കുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ശാസ്‌ത്ര സാങ്കേതിക മേഖലയിൽ ലിംഗസമത്വം. സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കൽ.
സ്‌കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള എല്ലാ തലങ്ങളിലും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കൽ, വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ.
11, 12 ക്ലാസുകളിൽ ഇന്റേൺഷിപ്പ്
യു.ജി, പിജി, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ റിസർച്ചിനുമുള്ള ഫെലോഷിപ്പുകൾ