modi-biden

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് പ്രാദേശിക-ആഗോള വിഷയങ്ങൾ ചർച്ച ചെയ്‌തു. ഇരു രാജ്യങ്ങൾക്കുമിടയിൽ സമഗ്ര ബന്ധം ശക്തിപ്പെടുത്തിയതിൽ ബൈഡന്റെ സംഭാവനകളെ മോദി എടുത്തു പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്‌തു. കഴിഞ്ഞ ദിവസത്തെ തന്റെ യുക്രെയിൻ സന്ദർശനത്തെക്കുറിച്ച് മോദി വിവരിച്ചു. നയതന്ത്രത്തിലൂന്നിയുള്ള ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. ബംഗ്ലാദേശിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനെയും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനെയും കുറിച്ച് സംസാരിച്ചു.