ന്യൂഡൽഹി : ഓച്ചിറ പരബ്രഹ്‌മ ക്ഷേത്ര ഭരണത്തിന് റിട്ട. ഹൈക്കോടതി ജഡ്‌ജിയെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുമെന്ന് സുപ്രീംകോടതി. സെപ്‌തംബർ 17ന് ഉത്തരവിറക്കാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാലാവധി പൂർത്തിയാക്കിയ നിലവിലെ ഭരണസമിതി തുടരേണ്ടതില്ല.
പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഉൾപ്പെടെ അഡ്മിനിസ്ട്രേറ്ററുടെ മേൽനോട്ടത്തിലായിരിക്കും. നാലുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനും ഇതിനായി സ്‌കീം തയ്യാറാക്കാനും നിർദ്ദേശിച്ചേക്കും. ഓച്ചിറ സ്വദേശി ജി. സത്യൻ അടക്കം സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്.