ന്യൂഡൽഹി : ദേശീയപാതാ കൈയ്യേറ്റങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ പ്രത്യേക പോർട്ടലും, ടോൾഫ്രീ നമ്പറും ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. റോഡു ഗതാഗത-ദേശീയപാതാ മന്ത്രാലയത്തിനാണ് നിർദ്ദേശം നൽകിയത്.. കൈയ്യേറ്റങ്ങൾക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് ജസ്റ്റിസ് അഭയ് എസ്.ഓക അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം