supremecourt

ന്യൂഡൽഹി : മൊബൈൽ ഫോൺ ഫോർമാറ്ര് ചെയ്യുന്നതും മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതും കുറ്റകൃത്യമല്ലെന്ന് സുപ്രീംകോടതി. മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയ്‌ക്ക് ജാമ്യം അനുവദിക്കവേയായിരുന്നു കോടതിയുടെ നിലപാട്.

മെസേജുകൾ ഡിലീറ്റ് ചെയ്‌ത് കവിത തെളിവു നശിപ്പിച്ചെന്ന ഇ.ഡിയുടെയും സി.ബി.ഐയുടെയും വാദം കോടതി തള്ളി. സാധാരണ പ്രവൃത്തി മാത്രമാണത്. സ്വകാര്യ, സാങ്കേതിക കാരണങ്ങൾ കൊണ്ട് ഡേറ്റ ഡിലീറ്റ് ചെയ്യുന്നത് ക്രിമിനൽ പ്രവൃത്തിയല്ലെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.