ന്യൂഡൽഹി: നിമയ, ഭരണഘടനാ വിദഗ്ദ്ധൻ, രാഷ്ട്രീയ നിരൂപകൻ, എഴുത്തുകാരൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അബ്‌ദുൾ ഗഫൂർ മജീദ് നൂറാനി (എ.ജി. നൂറാനി, 94) അന്തരിച്ചു. മുംബയിലെ വസതിയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. ഇന്ത്യൻ മുസ്ലിമുകളെ കുറിച്ച് നിരന്തരമെഴുതി. പൗരസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമായി നിലകൊണ്ടു. 1930 സെപ്‌തംബർ 16ന് അന്നത്തെ ബോംബെയിലാണ് ജനനം. ബോംബെ ലാ കോളേജിൽ നിന്ന് നിമബിരുദം നേടി. പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലും മാസികകളിലും അദ്ദേഹത്തിന്റെ കോളം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദ കാശ്‌മീർ ക്വസ്റ്റ്യൻ, ട്രയൽ ഒഫ് ഭഗത് സിംഗ് തുടങ്ങി പ്രശസ്ത കൃതികളുടെ കർത്താവാണ്.