ന്യൂഡൽഹി: മലയാള സിനിമാ മേഖലയിലെ ലൈംഗിക പീഡന പരാതികളിൽ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ദേശീയ വനിതാ കമ്മിഷൻ വിശദീകരണം തേടും. റിപ്പോർട്ട് ലഭിച്ചാലുടൻ കേരളത്തിലെത്തി അന്വേഷണം നടത്തും. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ സന്ദീപ് വചസ്പതി, പി.ആർ. ശിവശങ്കരൻ എന്നിവരുടെ പരാതിയിലാണ് നടപടി.