ന്യൂഡൽഹി :സുപ്രീംകോടതി മുതൽ മുൻസിഫ് കോടതി വരെ രാജ്യത്ത് കെട്ടികിടക്കുന്നത് 4.45 കോടിയിൽപ്പരം കേസുകളെന്ന് നാഷണൽ ജുഡീഷ്യൽ ഡേറ്റ ഗ്രിഡിന്റെ (എൻ.ജെ.ഡി.ജി) കണക്ക്. സ്‌ത്രീകൾ പരാതിക്കാരായ 36 ലക്ഷത്തിൽപ്പരം കേസുകൾ ഉൾപ്പെടെയാണിത്. സുപ്രീംകോടതിയിൽ 83,000 കേസുകൾ തീർപ്പാകാനുണ്ട്.
കേരളത്തിൽ മൊത്തം 18ലക്ഷം കേസുകൾ തീർപ്പാവാനുണ്ട്. ഇതിൽ രണ്ടര ലക്ഷത്തിലേറെ കേസുകൾ ഹൈക്കോടതിയിലാണ്. കേരളത്തിൽ സ്ത്രീകൾ നൽകിയ 1,88,687 കേസുകളിൽ തീർപ്പായില്ല. അവയിൽ 54,347 ക്രിമിനൽ കേസുകളാണ്.
ജൂലായിൽ മാത്രം രാജ്യത്തെ കോടതികളിലെത്തിയ കേസുകൾ 25,79,851 ആണ്. ആ മാസം 27,41,525 കേസുകൾ തീർപ്പാക്കി.
എന്നു തീർപ്പാകും ?
രാജ്യത്ത് കെട്ടികിടക്കുന്നത് - 4,45,69,148
സിവിൽ - 1,09,70,755
ക്രിമിനൽ - 3,35,98,393
30 വർഷത്തിലേറെ പഴക്കം - 1,00,440
സ്‌ത്രീകൾ പരാതിക്കാർ
രാജ്യത്ത് ആകെ -36,86,095
സിവിൽ - 17,76,172
ക്രിമിനൽ - 19,09,923
സുപ്രീംകോടതിയിൽ റെക്കോർഡ്
കെട്ടികിടക്കുന്നത് - 82,989
സിവിൽ - 65,159
ക്രിമിനൽ - 17,830
ജൂലായിൽ തീർപ്പാക്കിയത് - 6,710
ഇക്കൊല്ലം തീർപ്പാക്കിയത് - 37,259
ഇക്കൊല്ലം എത്തിയത് - 39,254
മൂന്നംഗബെഞ്ചിൽ - 220
അഞ്ചംഗബെഞ്ചിൽ - 35
ഏഴംഗബെഞ്ചിൽ - 7
ഒൻപതംഗബെഞ്ചിൽ - 7
കേരള ഹൈക്കോടതിയിൽ
ആകെ കേസുകൾ - 2,56,681
സിവിൽ - 2,01,765
ക്രിമിനൽ - 54,916