a

17വർഷം, 2700 നിയമനം നിയമവിരുദ്ധം

ന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൽ (ഐ.സി.എ.ആർ) സ്ഥാപനങ്ങളിൽ സീനിയർ ശാസ്‌ത്രജ്ഞർ അടക്കം ഉന്നത തസ്‌തികകളിൽ സംവരണം അട്ടിമറിച്ച് ലാറ്ററൽ എൻട്രി നിയമനം. 2007 മുതൽ 2,700-ലധികം തസ്‌തികകളിലാണ് ഒ.ബി.സി, പട്ടികജാതി, പട്ടിക വർഗ സംവരണം അട്ടിമറിക്കപ്പെട്ടത്. സ്ഥാനക്കയറ്റത്തിലും സംവരണം പാലിക്കണമെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണിത്.


സീനിയർ സയന്റിസ്റ്റ്,പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഡയറക്ടർ, ഡയറക്ടർ ജനറൽ, അഡീഷണൽ ഡയറക്ടർ ജനറൽ, വകുപ്പ് മേധാവി, റീജിയണൽ സെന്റർ , പ്രോജക്ട് കോർഡിനേറ്റർ, ഡയറക്ടർ ജനറൽ, അഡീഷണൽ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ തുടങ്ങി 1,884 തസ്തികകളിലാണ് ലാറ്ററൽ എൻട്രി നിയമനം.

ലോകത്തെ ഏറ്റവും വലിയ കാർഷിക ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഐ.സി.എ.ആറിൽ 6,304 ശാസ്ത്രജ്ഞരുണ്ട്. ഇവരിൽ 4,420 പേർ എ.ആർ.എസ് (അഗ്രികൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ്) വഴി യോഗ്യതാ പരീക്ഷ, അഭിമുഖം എന്നിവയ്‌ക്ക് ശേഷം സംവരണ തത്വങ്ങൾ പാലിച്ച് നിയമിക്കപ്പെട്ടവരാണ്. അതേസമയം

2007 മുതൽ അഗ്രികൾച്ചറൽ സയന്റിസ്റ്റ്‌സ് റിക്രൂട്ട്‌മെൻ്റ് ബോർഡ്(എ.എസ്.ആർ.ബി) വഴിയാണ് ഐ.സി.എ.ആറിന്റെ 113 സ്ഥാനങ്ങളിലെ സീനിയർ സയന്റിസ്റ്റ് അല്ലെങ്കിൽ മുകളിലുള്ള തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സംവരണം അട്ടിമറിക്കാൻ

പ്രത്യേകം പരസ്യം നൽകും. അപേക്ഷകർ അഭിമുഖം മാത്രം പാസായാൽ മതി.

എ.ആർ.എസ് നിയമനം ലഭിച്ച് 25 വർഷത്തിലധികം സേവനമനുഷ്ഠിച്ച ശാസ്ത്രജ്ഞർക്ക് ലാറ്ററൽ എൻട്രി റിക്രൂട്ട്മെന്റ് കാരണം ഉന്നത തസ്‌തികകളിൽ (ആർ.എം.പി-റിസർച്ച് മാനേജ്മെന്റ് തസ്‌തികകൾ) സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. ഈ തസ്‌തികകളിൽ ഒ.ബി.സി, പട്ടികജാതി,പട്ടിക വർഗ വിഭാഗക്കാർ നാമമാത്രം. ഉള്ളവരിൽ പലരുമെത്തിയത് കേസിലൂടെ. കൂടാതെ എ.എസ്.ആർ.ബിയുടെ സെലക്‌ഷൻ ബോർഡിൽ പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ പ്രതിനിധികൾ നിർബന്ധമായും ഉണ്ടാകണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല.

ലാറ്ററൽ എൻട്രി റിക്രൂട്ട്മെന്റ് നിരോധിക്കണമെന്ന് ശാസ്‌ത്രജ്ഞരുടെ സംഘടനയായ അഗ്രികൾച്ചറൽ റിസർച്ച് സർവീസ് സയന്റിസ്റ്റ് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.

പ​ട്ട​യ​ ​കേ​സു​ക​ൾ​ ​വേ​ഗ​ത്തിൽ
തീ​ർ​പ്പാ​ക്കും​:​ ​റ​വ​ന്യൂ​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ല​ങ്ങ​ളാ​യി​ ​തീ​ർ​പ്പാ​കാ​തെ​ ​നി​ൽ​ക്കു​ന്ന​ ​പ​ട്ട​യ​ ​കേ​സു​ക​ൾ​ ​ഈ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്തു​ത​ന്നെ​ ​തീ​ർ​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​പ​ട്ട​യം,​ ​ഭൂ​മി​ ​ത​രം​മാ​റ്റം,​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വേ​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രു​ടെ​യും​ ​സ​ബ് ​ക​ള​ക്ട​ർ​മാ​രു​ടെ​യും​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​മാ​രു​ടെ​യും​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
40,000​ ​പ​ട്ട​യ​ ​കേ​സു​ക​ളാ​ണ് ​തീ​ർ​പ്പാ​ക്കാ​നു​ള്ള​ത്.​ ​കേ​സു​ക​ളു​ടെ​ ​ത​ൽ​സ്ഥി​തി​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ഇ​തി​നാ​യി​ ​എ​ൽ.​ആ​ർ​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​മാ​ർ,​ ​എ​ൽ.​ടി​ ​ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​യോ​ഗം​ ​ചേ​രാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​രോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പ​ട്ട​യ​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ ​ആ​ളു​ക​ളി​ൽ​ ​അ​ർ​ഹ​രാ​യ​വ​ർ​ ​ഉ​ണ്ടോ​ ​എ​ന്നും​ ​പ​രി​ശോ​ധി​ക്കും.
ഭൂ​മി​ ​ത​രം​മാ​റ്റ​ത്തി​ൽ​ ​ഏ​ജ​ന്റു​മാ​രു​ടെ​ ​ഇ​ട​പെ​ട​ലു​ണ്ടാ​ക​രു​ത്.​ ​ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ​ ​ഭൂ​മി​ ​ത​രം​മാ​റ്റം​ ​ചു​മ​ത​ല​യു​ള്ള​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​മാ​രു​ടെ​ ​അ​വ​ലോ​ക​ന​യോ​ഗം​ ​ചേ​ര​ണം.
ഡി​ജി​റ്റ​ൽ​ ​റീ​ ​സ​ർ​വേ​ ​പ്ര​ക്രി​യ​യു​ടെ​ ​പു​രോ​ഗ​തി​ ​സ​ർ​വേ​ ​ഡ​യ​റ​ക്ട​ർ​ ​സീ​റാം​ ​സാം​ബ​ശി​വ​ ​റാ​വു​ ​ഓ​ൺ​ലൈ​നി​ൽ​ ​വി​വ​രി​ച്ചു.​ ​ഡി​ജി​റ്റ​ൽ​ ​റീ​ ​സ​ർ​വേ​ ​പൂ​ർ​ത്തി​യാ​യ​ ​വി​ല്ലേ​ജു​ക​ളി​ലെ​ ​ക​ര​ട് ​റി​പ്പോ​ർ​ട്ട് ​അ​ത​ത് ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ഭൂ​വു​ട​മ​ക​ൾ​ ​ക​ണ്ടെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ന​ടി​യു​ടെ​ ​മൊ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​എ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​വി​ധാ​ക​യ​നെ​തി​രേ​ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ ​ന​ടി​യു​ടെ​ ​മൊ​ഴി​ ​ദു​ബാ​യി​ൽ​ ​നി​ന്ന് ​വീ​ഡി​യോ​ ​കോ​ൾ​ ​വ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​രാ​ത്രി​ ​വാ​തി​ലി​ൽ​ ​മു​ട്ടി​യ​തും​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ളി​ൽ​ ​പ്ര​തി​ഫ​ലം​ ​ന​ൽ​കാ​ത്ത​തു​മ​ട​ക്കം​ ​പ​രാ​തി​യി​ലെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​വ​ർ​ ​ആ​വ​ർ​ത്തി​ച്ചു.​ 18​വ​ർ​ഷം​ ​മു​ൻ​പു​ള്ള​ ​സം​ഭ​വ​ത്തി​ലാ​ണ് ​പ​രാ​തി.​ ​ഇ​തി​ന്റെ​ ​ആ​ധി​കാ​രി​ക​ത​ ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷം​ ​തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കും.​ 2006​ൽ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​കൊ​ണ്ടി​രി​ക്കെ​ ​തു​ട​ർ​ച്ച​യാ​യി​ ​രാ​ത്രി​ക​ളി​ൽ​ ​ക​ത​കി​ൽ​ ​മു​ട്ടി​യെ​ന്നാ​ണ് ​പ​രാ​തി.​ ​അ​തേ​സ​മ​യം,​ ​കോ​ഴി​ക്കോ​ട്ട് ​ര​ണ്ട് ​ന​ട​ന്മാ​ർ​ക്കെ​തി​രേ​ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.