muhammad-irfan

വൈപ്പിൻ: ബൈക്ക് മോഷണക്കേസിൽ എറണാകുളം വെണ്ണല ചക്കരപ്പറമ്പ് സുലേഖ മൻസിലിൽ മുഹമ്മദ് ഇർഫാൻ (18) ഞാറക്കൽ പൊലീസ് പിടിയിൽ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന കൊല്ലം സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്. പൊലീസിന്റെ രാത്രി വാഹന പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.

അന്വേഷണ സംഘത്തിൽ ഞാറക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസ് , സബ് ഇൻസ്‌പെക്ടർ കെ.കെ.ദേവരാജ് , സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ, അനൂപ്, ചിത്ര എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.