വൈപ്പിൻ: വയനാടിന് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ നൽകി. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയനിൽ നിന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണനും സ്ഥിരം സമിതി അംഗങ്ങളും മറ്റ് വാർഡ് മെമ്പർമാരും സന്നിഹിതരായി.