വൈപ്പിൻ: ചെറായി രക്തേശ്വരി റോഡിൽ ഈട്ടുമ്മൽ പരേതനായ വിത്സന്റെ (റിട്ട. എഫ്. സി സൂപ്രണ്ട് കളക്ടറേറ്റ്) ഭാര്യ സുജാത (88, റിട്ട. അദ്ധ്യാപിക,ചെറായി വി.വി സഭ എൽ.പി സ്‌കൂൾ) നിര്യാതയായി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ, എസ്.എൻ.ഡി.പി യോഗം വനിതാസംഘം വൈപ്പിൻ യൂണിയൻ പ്രസിഡന്റ്, ഗുരുധർമ്മ പ്രചാരണസഭ ജില്ലാകമ്മിറ്റി അംഗം, മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: റാണി, പരേതനായ രാജു. മരുമകൻ: മനോഹർ ലാൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ.