ആലുവ: പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്കായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആലുവയിൽ സംഘടിപ്പിച്ച ശില്പശാല പി.ഐ.ബി കേരള - ലക്ഷദ്വീപ് മേഖല അഡി. ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഉദ്ഘാടനം ചെയ്തു. ജോസി പി. ആൻഡ്രൂസ് അദ്ധ്യക്ഷനായി. പി.ഐ.ബി കൊച്ചി ഡയറക്ടർ രശ്മി റോജ തുഷാര നായർ, കെ.വൈ. ഷാമില, എം.ജി. സുബിൻ, ബോബൻ ബി. കിഴക്കേത്തറ, കെ.എസ്. ജയറാം, ഹൻസ ഹനീഫ്, മാർട്ടിൻ ജോസഫ്, പി.പി. വർഗീസ്, എ.എസ്. റഹീം എന്നിവർ സംസാരിച്ചു. അഡ്വ. റീന എബ്രഹാം, അഡ്വ. ബി.എച്ച്. മൻസൂർ, ഇഗ്‌നേഷ്യസ് ഗോൺസാൽവസ്, ടി.പി. രാജേഷ് എന്നിവർ ക്ളാസെടുത്തു.