കൊച്ചി: കേന്ദ്ര സർക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയത്തിന് കീഴിൽ വരുന്ന ഗ്രാമോദ്യോഗ് വികാസ് യോജനയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 55 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പാഴ്‌മര കൗശലം, ഹണീ മിഷൻ പ്രോഗ്രാം, മൺപാത്ര നിർമ്മാണം, ഇലക്ട്രിഷ്യൻ, പ്ലംബർ, തയ്യൽ യന്ത്ര പ്രവർത്തന പരിശീലനം, വാഴനാരുകൾ വേർതിരിച്ചെടുക്കലും ഫാൻസി ആർട്ടിക്കിൾ നിർമ്മാണവും എന്നിവയിലാണ് പരിശീലനം. സംരംഭം ആരംഭിക്കാൻ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, മെച്ചപ്പെട്ട ഉപകരണങ്ങൾ, കിറ്റുകൾ, മെഷിനറികൾ എന്നിവ നൽകും. എസ്.സി, എസ്.ടി, ബി.പി.എൽ, വിഭാഗത്തിൽപ്പെട്ടവർ, വനിതകൾ, പുനരധിവാസത്തിന് അർഹരായ കീഴടങ്ങിയ നക്‌സലൈറ്റുകൾ തുടങ്ങിയവർക്ക് മുൻഗണന നൽകും. വിവരങ്ങൾക്ക്: www.kvic.org.in . അവസാന തീയതി 30