camp
കളമശേരിയിലെ അക്യുപംഗ്ചർ സ്ഥാപനമായ ഡോ. സറീനാസ് ബാക്ക് ടു ബാലൻസിന്റെയും മുത്തൂറ്റ് സ്‌നേഹാശ്രയയുടെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ രക്തപരിശോധന ചികിത്സാക്യാമ്പ്

കളമശേരി: കളമശേരിയിലെ അക്യുപംഗ്ചർ സ്ഥാപനമായ ഡോ. സറീനാസ് ബാക്ക് ടു ബാലൻസിന്റെയും മുത്തൂറ്റ് സ്‌നേഹാശ്രയയുടെയും ആഭിമുഖ്യത്തിൽ സൗജന്യ രക്തപരിശോധനയും ആൾട്ടർനേറ്റീവ് തെറാപ്പികളും (അക്യുപംഗ്ചർ, ഹോമിയോ, ആയുർവേദ, ഫിസിയോ ) സംഘടിപ്പിച്ചു. ഡോ. സറീന ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. കളമശേരി എസ്.ഐ വി. വിഷ്ണു മുഖ്യാതിഥിയായിരുന്നു. ഡോ. അബ്ദുൾ സഗീർ (ഹോമിയോ), ഡോ. ഹെബി സിഫിൻ (ആയുർവേദ), ശ്രീനി, അസീസ്, അബ്ദുള്ള എന്നിവർ സംസാരിച്ചു.