കൊച്ചി: സംവിധായകൻ സിദ്ദിഖിന്റെ വേർപാടിന് ഒരുവർഷം തികയുന്ന ഞായറാഴ്ച സഹപ്രവർത്തകരും സഹപാഠികളും ഓർമ്മകളുമായി ഒത്തുചേരും. വൈകിട്ട് നാലിന് അബാദ് പ്ലാസ ഹോട്ടലിൽ സിദ്ദിഖ് സ്മാരക സമിതിയാണ് സദസ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ പ്രൊഫ.എം.കെ. സാനുവിന് അരലക്ഷം രൂപയുടെ സിദ്ദീഖ് സ്മാരക പ്രഥമ പുരസ്‌കാരം സമ്മാനിക്കും. 'സിദ്ദീഖ് ചിരിയുടെ രസതന്ത്രം ' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് സമിതി ചെയർമാൻ ഫാ.ഡോ. ചെറിയാൻ കുനിയന്തോടത്തും കൺവീനറും ഗ്രന്ഥകാരനുമായ പി.എ. മഹ്ബൂബും അറിയിച്ചു. കലാഭവൻ, മഹാരാജാസ് കോളേജ് പൂർവവിദ്യാർത്ഥി സംഘടന, പുല്ലേപ്പടി ദാറുൽ ഉലൂം സ്‌കൂൾ, ചലചിത്രകലാ സംഘടനകളുടെ പ്രതിനിധികൾ അടങ്ങിയതാണ് സംഘടകസമിതി.