കാലടി: കാലടി പഞ്ചായത്തിൽ നോട്ടീസ് നൽകാതെ ചേർന്ന കമ്മിറ്റി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ. പഞ്ചായത്തിലെ 17 മെമ്പർമാരിൽ അഞ്ചുപേർ പ്രതിപക്ഷത്തുള്ളവരാണ്. നോട്ടീസ് നൽകാതെയും അജൻഡ നൽകാതെയും കമ്മിറ്റി നടത്താനുള്ള അസിസ്റ്റന്റ് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും നീക്കത്തിനെതിരെ പ്രതിപക്ഷ മെമ്പർമാർ മേലധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 31നാണ് പ്രതിപക്ഷത്തെ അറിയിക്കാതെ പഞ്ചായത്ത് കമ്മിറ്റി ചേർന്നത്. പഞ്ചായത്ത് അംഗങ്ങളായ പി.കെ. കുഞ്ഞപ്പൻ, സി.വി. സജേഷ്, സരിത ബൈജു, സ്മിത ബിജു, പി.ബി. സജീവ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജോ ചോവ്വരൻ, ആൻസി ജിജോ എന്നിവരാണ് പരാതി നൽകിയത്.