ph

കാലടി: വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നൽകി. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ. മോഹനൻ, പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ എന്നിവർ ചേർന്ന് കളക്ടർ എൻ.എസ്.കെ. ഉമേഷിന് ചെക്ക് കൈമാറി. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി അശോക് കൊട്ടാരപ്പിള്ളി, മാനേജർ എം.കെ. കലാധരൻ, ട്രസ്റ്റ് അംഗം എ. മോഹൻ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. സുനാമി, കോവിഡ്, പ്രളയ ദുരിന്തങ്ങളിലും ട്രസ്റ്റ് ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.