puraskaram

കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്ത് സ്ഥാപക ജനറൽസെക്രട്ടറിയായിരുന്ന അഡ്വ. ടി.വി. അനന്തന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അനന്തകീർത്തി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക- നിയമരംഗത്ത് മികച്ച സംഭാവനകൾ നൽകിയ അഭിഭാഷകർക്കും നിയമ‌ജ്ഞർക്കും അപേക്ഷിക്കാം. ബാർ അസോസിയേഷനുകൾക്കും സംഘടനകൾക്കും പേര് നിർദ്ദേശിക്കാം. 25,000 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷകളും നാമനിർദ്ദേശങ്ങളും 15നകം അനന്തകീർത്തി പുരസ്കാരസമിതി, ന്യായജ്യോതി, ഭാരത് ആർക്കേഡ്, എം.ജി. റോഡ്, എറണാകുളം - 682035 എന്ന വിലാസത്തിൽ ലഭിക്കണം. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, അഡ്വ. കെ. അയ്യപ്പൻപിള്ള തുടങ്ങിയവർക്കാണ് മുമ്പ് പുരസ്കാരം സമർപ്പിച്ചിട്ടുള്ളത്.