പെരുമ്പാവൂർ: കൂടാലപ്പാട് സെന്റ് ജോർജ് എൽ.പി സ്‌കൂളിനും ക്ഷീരോത്പാദക സഹകരണ സംഘത്തിനും ഇടക്കുള്ള ചപ്പാത്ത് റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ് അപകടങ്ങൾ പതിവാകുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലും കുഴിയിൽ വീണ് പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി. നിരവധി പരാതികൾ നൽകിയിട്ടും ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടി സ്വീകരിക്കാത്തതിൽ പ്രതിഷധിച്ച് കഴിഞ്ഞ ദിവസം കൂടാലപ്പാട് യുവധാര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുഴികൾ താത്കാലികമായി മണ്ണും കല്ലുമിട്ട് നികത്തി.

ഈ ചപ്പാത്ത് റോഡിൽ ഇനിയും അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ കുഴികൾ മൂടാനുള്ള നടപടി ഉടൻ സ്വീകരിക്കണം.

ഷാജി. വി. ഇടവൂർ

പ്രസിഡന്റ്

യുവധാര

ചാരിറ്റബിൾ ട്രസ്റ്റ്