പെരുമ്പാവൂർ: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ പണികഴിപ്പിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനം നടത്തി. പീച്ചാംനാംമുകളിൽ വി.സി. വർഗീസ് സൗജന്യമായി നൽകിയ സ്ഥലത്താണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. എം.ജി യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രൊജക്ട് കോ ഓർഡിനേറ്റർ ഡോ. എ.പി. സൂസമ്മ, ഫൗണ്ടേഷൻ മാനേജർ ജി. ദീപക്, ബേബി കിളിയായത്ത്, വർഗീസ് കീരംകുഴിയിൽ, എൽദോസ് തരകൻ, ബിബിൻ എം. കുര്യാക്കോസ്, ഡോ. സണ്ണി കുര്യാക്കോസ്, ഫാ. എൽദോസ് കെ. ജോയ് എന്നിവർ സംസാരിച്ചു.