പെരുമ്പാവൂർ : വയനാട് ജില്ലയിലെ ദുരിതബാധിതർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വീട് നിർമ്മിച്ചു നൽകും. വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഭവനം നഷ്ടപ്പെട്ടവർക്കായാണ് വീട് നൽകുക. പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഞ്ജു ഫാഷൻ ഗ്രൂപ്പാണ് ആദ്യ ഭവനം സ്പോൺസർ ചെയ്തു. എംഎൽഎയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി എം.എൽ.എ ഓഫീസ് കേന്ദ്രീകരിച്ച് കെയർ റൂം ആരംഭിച്ചു. ബിനോയ് അരീക്കൽ, ജെലിൻ രാജൻ, എന്നിവരാണ് പദ്ധതിയുടെ കോർഡിനേറ്റർമാർ.
"വയനാടിനായ് നേരോടെ കൂടെയുണ്ട് പെരുമ്പാവൂർ" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രളയ പ്രദേശത്ത് ഭവനം നിർമിച്ചു നൽകുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.