kothamangalam

കോതമംഗലം: പീസ് വാലി വയനാട്ടിലെ ദുരിതബാധിതർക്കായി 20 വീടുകൾ നിർമ്മിച്ചു നൽകും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പീസ് വാലിയുടെ ഭവന പദ്ധതി ഒരുങ്ങുന്നു. പീസ് വാലി ഭാരവാഹികളും സഹകാരികളും ചേർന്ന് വീടിന്റെ നിർമ്മാണം സ്പോൺസർ ചെയ്യും. ഒരുവീടിന് ആറ് മുതൽ ഏഴ് ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിനെ സന്ദർശിച്ച് ഭവനപദ്ധതിയുടെ വാഗ്ദാനം അറിയിച്ചു. കൊച്ചി മേയർ എൻ. അനിൽകുമാർ,​ പീസ് വാലി പ്രവർത്തക സമിതി അദ്ധ്യക്ഷൻ കെ.എ. ഷെമീർ, രാജീവ് പള്ളുരുത്തി, സാബിത് ഉമർ എന്നിവർ സന്നിഹിതരായിരുന്നു. വിവരങ്ങൾക്ക്: 9447228847, 9947922791