മൂവാറ്റുപുഴ: ഗ്രാമീണ മേഖലയിലെ യാത്രക്ലേശത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശം നടപ്പാക്കാൻ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജനകീയ സദസ് സംഘടിപ്പിക്കും. പൊതുഗതാഗത സംവിധാനം കാര്യക്ഷമമല്ലാത്ത റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിനായുള്ള നിർദേശം സമർപ്പിക്കാനുള്ള അവസരം സദസിൽ ഉണ്ടാകും. ജന പ്രതിനിധികൾ, പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്, മൂവാറ്റുപുഴ ആർ.ടി.ഒ, തഹസിൽദാർ, പി.ഡബ്ളിയു.ഡി, നാഷണൽ ഹൈവേ പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, ബസ് ഉടമസ്ഥർ, മോട്ടോർ വാഹന തൊഴിലാളി സംഘടനാ നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.