mannidichil

മൂവാറ്റുപുഴ: പൊലീസ് സ്റ്റേഷൻ കെട്ടിടത്തോട് ചേർന്നുള്ള ശിവൻകുന്നിൽ വീണ്ടും മണ്ണിടിഞ്ഞു. ശക്തമായ മഴ പെയ്താൽ കുന്നിടിഞ്ഞു വീഴാൻ സാദ്ധ്യത ഏറെയാണ്. കഴിഞ്ഞ മാസവും ഇവിടെ മണ്ണിടിഞ്ഞിരുന്നു. പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന തൊണ്ടി വാഹനങ്ങൾക്ക് ഉൾപ്പെടെ തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. കുന്നിൽ നിന്ന് പാറയും മണ്ണും ആണ് ഇടിഞ്ഞു വീഴുന്നത്. ഇനിയും മണ്ണിടിച്ചിൽ ഉണ്ടായാൽ പൊലീസ് സ്റ്റേഷനും കുന്നിൻ മുകളിലുള്ള മഹാദേവ ക്ഷേത്രത്തിനും ഭീഷണിയാകും.