chakko

കൊച്ചി: സംസ്ഥാന ആഭ്യന്തര മന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന പി.ടി. ചാക്കോയുടെ അറുപതാം ചരമവാർഷികത്തോടനുബന്ധിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് അനുസ്മരണയോഗം നടത്തി. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.

സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ഫെഡറൽ സംവിധാനത്തിലുണ്ടാകണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു പി.ടി.ചാക്കോയെന്ന് കുരുവിള മാത്യൂസ് അനുസ്മരിച്ചു. പാർട്ടി വൈസ് ചെയർമാൻ ജോൺ മാത്യു മുല്ലശ്ശേരി അദ്ധ്യക്ഷനായി. ജെയിംസ് കുന്നപ്പള്ളി, എം.എൻ. ഗിരി, അബു താഹിർ, വി.ആർ.സുധീർ, ജി. ബിനുമോൻ ,രാജു വർഗീസ് തിരുവല്ല, ഉഷ ജയകുമാർ ,ജിൻസി ജേക്കബ്, കെ.എസ്. ഹീര തുടങ്ങിയവർ പ്രസംഗിച്ചു.