കൊച്ചി: വയനാട്ടിൽ ദുരന്ത നിവാരണ ദൗത്യവുമായി അമൃത ആശുപത്രിയും. വയനാട്ടിലേക്ക് പുറപ്പെട്ട അമൃതയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് മെഡിക്കൽ യൂണിറ്റ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.
ബ്രഹ്മചാരി ഡോ. ജഗ്ഗു, ഡോ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാരും ടെക്‌നീഷ്യൻമാരും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങുന്ന ഇരുപതംഗ സംഘമാണ് സർക്കാർ അനുമതിയോടെ പുറപ്പെട്ടത്.
മരുന്നുകൾക്കു പുറമെ മിനി ഓപ്പറേഷൻ തിയേറ്റർ, എക്‌സ്-റേ, അൾട്രാ സൗണ്ട്, എക്കോ, ഹൈ-സ്പീഡ് ലാബ്, ടെലിമെഡിസിൻ തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിൽ സജ്ജമാണ്.
ദുരന്തബാധിതപ്രദേശത്ത് കൽപ്പറ്റയിലെ അമൃതകൃപ ചാരിറ്റബിൾ ആശുപത്രിയും വൈദ്യസഹായങ്ങൾ നൽകുന്നുണ്ട്.