gathagatham

തൃപ്പൂണിത്തുറ: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാറിന്റെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പിന്റെയും നഗരസഭയുടെയും ആഭിമുഖ്യത്തിൽ ആറിന് തൃപ്പൂണിത്തുറ പി.ഡബ്ലിയു.ഡി റസ്റ്റ്ഹൗസിൽ ജനകീയ സദസ് നടക്കും. കെ.ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ രാവിലെ 11 ന് നടക്കുന്ന യോഗത്തിൽ തൃപ്പൂണിത്തുറ, മരട് നഗരസഭ അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ പോലീസ് മേധാവികൾ എറണാകുളം ആർ.ടി.ഒ, തൃപ്പൂണിത്തുറ ജോയിന്റ് ആർ.ടി.ഒ, റവന്യു -പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, റെസിഡന്റ്‌സ് അസോ പ്രതിനിധികൾ, ബസുടമ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ബസ് സർവീസുകൾ ഇല്ലാത്തതും നിറുത്തിപോയതുമായ റൂട്ടുകളെക്കുറിച്ചുള്ള പരാതികൾ സമർപ്പിക്കാൻ യോഗത്തിൽ അവസരമുണ്ടാകും.