കൂത്താട്ടുകുളം: കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നാളെ രാവിലെ 6.00 മുതൽ ആരംഭിക്കും. ശ്രീവത്സം വാസുദേവൻ ഇളയത് ബലിതർപ്പണ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. അന്നേ ദിവസം രാവിലെ 5.30 മുതൽ ശ്രീദുർഗ എൻ.എസ്.എസ്. വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ അഖണ്ഡ രാമായണ പാരായണം ഉണ്ടായിരിക്കും. വിശേഷാൽ പൂജകളും പ്രത്യേക വഴിപാടുകളും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഷിനു ചന്ദ്രകാന്തിന്റെ നേതൃത്വത്തിൽ നടക്കും. ബലിതർപ്പണത്തിന് എത്തിച്ചേരുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു.