ആലുവ: ദേശീയ അസ്ഥി, സന്ധി ദിനാചരണത്തോടനുബന്ധിച്ച് നാലാം തീയതി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ പൂക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിൽ സൗജന്യ അസ്ഥി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. ഡോക്ടർമാരായ സുഹനേഷ് ഹരിദാസ്, മുഹമ്മദ് ഷാൻ എന്നിവർ നേതൃത്വം നൽകും. പ്രായമായവരിലെ അസ്ഥികളിലെ പരിക്കുകൾ, ജന്മനാലുള്ള അസ്ഥി വൈകല്യങ്ങൾ, വാത സംബന്ധമായ ബുദ്ധിമുട്ടുകൾ (റുമറ്റോളജി), താക്കോൽദ്വാര ശസ്ത്രക്രിയ (ആർത്രോസ്‌കോപ്പി സ്‌പോർട്‌സ് ഇഞ്ചുറി), നട്ടെല്ല് ശസ്ത്രക്രിയ (സ്‌പൈനൽ സർജറി), സർജറി മൂലം അണുബാധ എന്നിവകളിൽ പരിശോധന നടത്തും. ഫോൺ: 0484 2984299, 9048535963.