മൂവാറ്റുപുഴ: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് വേണ്ടിയുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. 3 ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. പ്രായം 40 വയസ് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ- 0485- 2964005.