കൊച്ചി: കലൂർ ആനന്ദചന്ദ്രോദയം സഭ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച പുലർച്ചെ 5 മുതൽ 10വരെ ക്ഷേത്രം മേൽശാന്തി എം.ബി. ജോഷിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. തർപ്പണച്ചടങ്ങുകൾക്ക് സഭാ പ്രസിഡന്റ് ഐ.ആർ. തമ്പി, സെക്രട്ടറി സനോജ്, ട്രഷറർ ബിനു എന്നിവർ നേതൃത്വം നൽകും.