കൊച്ചി: അഗർബത്തി ബ്രാൻഡായ ഐ.ടി.സി മംഗൾദീപ് 'ഉള്ളുതുറന്ന് സംസാരിക്കൂ, ഈശ്വര സാന്നിദ്ധ്യത്തിൽ' എന്ന പ്രചാരണം അവതരിപ്പിച്ചു.
വൈവിദ്ധ്യമാർന്ന ജീവിതങ്ങൾ, ആചാരങ്ങൾ, ഭക്തി പ്രകടിപ്പിക്കുന്ന വഴികൾ, ആത്മീയത, വിശ്വാസങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രചാരണമാണ് ലക്ഷ്യമിടുന്നതെന്ന് ഐ.ടി.സിയുടെ മാച്ചസ് ആൻഡ് അഗർബത്തി ബിസിനസ് ചീഫ് എക്‌സിക്യൂട്ടീവ് ഗൗരവ് തായൽ പറഞ്ഞു. ദൈവവുമായള്ള ബന്ധം ആരാധനാസ്ഥലങ്ങൾക്കും അപ്പുറമാണെന്നും ദൈനംദിന ജീവിതത്തിലുടനീളം സാന്നിദ്ധ്യം അനുഭവിക്കുന്നതും അതിൽ ഉൾപ്പെടുമെന്നും വ്യക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.