അങ്കമാലി: കറുകുറ്റി പാലിശേരി ഗവൺമെന്റ് ഹൈസ്കൂൾ നടപ്പാക്കുന്ന പുതുനാമ്പ് പദ്ധതിയുടെ ഭാഗമായി പ്രകൃതി സംരക്ഷണ ദിനമായ ജൂലൈ 28 ഞായറാഴ്ച സ്കൂളിലെ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിരപ്പിള്ളി-വാഴച്ചാൽ വനമേഖലയിലെ നാടുകാണി മലയിൽ വിത്ത് ബോൾ വിതരണവും പ്രകൃതി നടത്തവും സംഘടിപ്പിച്ചു. സംസ്ഥാന കർഷകതിലക അവാർഡ് ജേതാവും ഇതേ സ്കൂളിലെ വിദ്യാർഥിനിയുമായ എയ്സൽ കൊച്ചുമോൻ നേതൃത്വം നൽകി. ആഹാരലഭ്യത കുറയുന്നതിനാൽ നാട്ടിലേക്ക് ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന വന്യജീവികൾക്ക് ഭാവിയിൽ അവരുടെ ആവാസവ്യവസ്ഥയിൽ വേണ്ടത്ര ആഹാരം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. പദ്ധതി നടപ്പാക്കുന്നതിന് അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.കെ. ശിവരാമൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എ. ജയൻ, ആർ.ആർ.ടി അംഗങ്ങൾ എന്നിവർ സഹായം നൽകി. പി.ടി.എ പ്രസിഡന്റ് കെ.പി. അനീഷ്, എൻ.വി. ഷാജു, പി.ടി.എ വൈസ് പ്രസിഡന്റ് എസ്. ഫെമിന, രാജി കൊച്ചുമോൻ, എയ്ഞ്ചൽ കൊച്ചുമോൻ എന്നിവരും അദ്ധ്യാപകരായ കെ.എ, സിന്ധു, എം.സി. ഷൈലി, ശ്രീജ മോഹൻ, ടി.എസ്. സൗമ്യ, പി.പി. ധന്യ എന്നിവരും പങ്കെടുത്തു.