high-mast

അങ്കമാലി: മഞ്ഞപ്ര പഞ്ചായത്തിൽ പുത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൽസലകുമാരി വേണു അദ്ധ്യക്ഷയായി. തുറവൂർ പഞ്ചായത്തിൽ 8ാം വാർഡിൽ കിടങ്ങൂർ കുരിശങ്ങാടി ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് അദ്ധ്യക്ഷയായി വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്.