book-fest
27-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രാരംഭ ചടങ്ങ് പ്രൊഫ. എം.കെ, സാനു ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അർത്ഥമറിഞ്ഞുള്ള വായന മനുഷ്യഹൃദയങ്ങളിൽ മാനവികതയുടെ ഉത്സവം സൃഷ്ടിക്കുമെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. 27-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ 29 മുതൽ ഡിസംബർ എട്ടുവരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണവും നടന്നു. ചടങ്ങിൽ കെ. എൽ. മോഹനവർമ്മ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. എം.സി. ദിലീപ്കുമാർ, അഡ്വ. എം. ശശിശങ്കർ, എസ്. സതീഷ്ബാബു, ഇ.എം. ഹരിദാസ് എന്നിവർ സംസാരിച്ചു.