കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) ഡയറക്ടറായി ഡോ. ഗ്രിൻസൺ ജോർജ് ചുമതലയേറ്റു. സമുദ്ര ജൈവവൈവിദ്ധ്യ പരിസ്ഥിതി മാനേജ്‌മെന്റ് വിഭാഗത്തിന്റെ മേധാവിയായിരുന്നു. സൗത്ത് എഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ ഓപ്പറേഷന്റെ (സാർക്) ധാക്ക കേന്ദ്രത്തിൽ സീനിയർ പ്രോഗ്രാം സ്പെഷ്യലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. 22 വർഷത്തെ ഗവേഷണ പരിചയമുണ്ട്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്, കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്, ഐ.എസ്.ആർ.ഒ., നിക്ര ഗവേഷണ പദ്ധതി, ഇന്തോ - യു.കെ വാട്ടർ ക്വാളിറ്റി ഇനിഷ്യേറ്റീവ് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയാണ്.