അങ്കമാലി: കറുകുറ്റി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അദ്ധ്യക്ഷനായി. റിട്ടയേർഡ് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ ക്ലാസ് നയിച്ചു. കൃഷി ഓഫീസർ നയന രാജു, ബാങ്ക് ബോർഡ് അംഗങ്ങളായ സ്റ്റീഫൻ കോയിക്കര, ടോണി പറപ്പിള്ളി, സെക്രട്ടറി ധന്യ ദിനേശ് എന്നിവർ പ്രസംഗിച്ചു. പങ്കെടുത്തവർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.