കൊച്ചി: വയനാട്ടിലെ ദുരിതബാധിതർക്കായി എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ നിത്യോപയോഗസാമഗ്രികൾ എന്നിവയുമായി ആദ്യ വാഹനം പുറപ്പെട്ടു. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും നിന്ന് സമാഹരിച്ച 10 ടൺ സാമഗ്രികളാണ് വാഹനത്തിലുള്ളത്. ചടങ്ങിൽ അതിരൂപതാ വികാരി ജനറാൾ ഫാ. വർഗീസ് പൊട്ടയ്ക്കൽ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി എന്നിവർ പങ്കെടുത്തു.