ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ബി. രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റായി കെ.എസ്. നന്മദാസിനെയും തിരഞ്ഞെടുത്തു. ഇരുവരും കോൺഗ്രസ് പ്രതിനിധികളാണ്. കെ.എം. മുഹമ്മദ് അൻവർ, കെ. ഉണ്ണിക്കൃഷ്ണൻ, കെ.എച്ച്. ഷെഫീക്ക്, വി.എ. അബ്ദുൾ നാസർ, നിഖിൽ സി. നായർ, ഗീത സലിംകുമാർ, പി.കെ. സൂരജ്, മിനി സാബു, ഗോപിക ഗോപൻ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.