പറവൂർ: കർക്കടക വാവുബലിയുടെ ഭാഗമായി ക്ഷേത്രങ്ങളിൽ പിതൃതർപ്പണം നാളെ രാവിലെ നടക്കും. മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം, വടക്കേക്കര ചക്കുമരശേരി ശ്രീകുമാര ഗണേശമംഗലം മഹാക്ഷേത്രം, മാളവന ശിവക്ഷേത്രം, ചിറ്റാറ്റുകര കളരിക്കൽ ബാലഭദ്രേശ്വരി ദേവിക്ഷേത്രം, പറവൂത്തറ കുമാരമംഗലം ക്ഷേത്രം, കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രം, കരിമ്പാടം ശ്രീവല്ലീശ്വരി ക്ഷേത്രം, വെടിമറ പണിക്കരച്ചൻ ദേവിക്ഷേത്രം, കൊട്ടുവള്ളിക്കാട് ആലുങ്കൽ ഭദ്രകാളി ക്ഷേത്രം തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിൽ പിതൃതർപ്പണം നടക്കും. മാളവന ശിവക്ഷേത്രത്തിൽ പുലർച്ചെ മൂന്നര മുതൽ പത്ത് വരെയാണ് തർപ്പണം. പിതൃതർപ്പണത്തിനുള്ള പന്തലും പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയട്ടുണ്ടെന്ന് സംഘാടകരായ ശിവോദയ ഹിന്ദു സംഘം ഭാരവാഹികൾ അറിയിച്ചു.