bank

കോലഞ്ചേരി: വയനാട് ദുരന്തത്തിന് കൈത്താങ്ങായി വടവുകോട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 ലക്ഷം രൂപ കൈമാറി. പ്രസിഡന്റ് കെ.എൻ. ശശിധരൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന് തുക നൽകി. സബ് കളക്ടർ കെ. മീര, അസിസ്റ്റന്റ് കളക്ടർ അഞ്ജിത് സിംഗ്, ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ.എസ്. വനജ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ.ആർ. അപ്പുക്കുട്ടൻ, ജൂബിൾ ജോർജ്, എം. സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു.